Pages

Friday, 12 August 2011

മാറ്റുവിന്‍ ചട്ടങ്ങളെ...

മലയാളഭാഷയില്‍ മറക്കാനാവാത്തതും,
ഭാഷാസ്നേഹികളെ കോരിത്തരിപ്പിക്കുന്നതുമായ കാവ്യങ്ങളനവധി.
ഇതാ മഹാകവി കുമാരനാശാന്റെ
ഒരു നൂറ്റാണ്ടിനു പോലും നിശബ്ദമാക്കാനാകാത്ത ഗര്‍ജ്ജനം


മാറ്റുവിന്‍ ചട്ടങ്ങളെ...
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍

മാറ്റുമതുകളീ നിങ്ങളെ താന്‍
മാറ്റുവിന്‍ ചട്ടങ്ങളെ...


കാലം വൈകിപ്പോയി കേവലമാചാര-

നൂലുകളെല്ലാം പഴകിപ്പോയി
കെട്ടിനിറുത്താന്‍  കഴിയാതെ ദുര്‍ബ്ബല-

പ്പെട്ട ചരടില്‍ ജനത നില്‍ക്കാം.


മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍

മാറ്റുമതുകളീ നിങ്ങളെ താന്‍
മാറ്റുവിന്‍ ചട്ടങ്ങളെ...


മാറ്റൊലിക്കൊണ്ടീ മൊഴിതന്നെ സര്‍വ്വദാ
കാറ്റിരംബുന്നിന്നു കേരത്തില്‍
നാലുപാടും നിന്നതു തന്നെ ചൊല്ലുന്നു
കാലവും നിങ്ങളിന്നൂന്നി നില്‍ക്കും
കാലിന്നടിയിലുമസ്വസ്ഥതയുടെ

കോലാഹലങ്ങള്‍ മുഴങ്ങിടുന്നു

മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍

മാറ്റുമതുകളീ നിങ്ങളെ താന്‍
മാറ്റുവിന്‍ ചട്ടങ്ങളെ...

 

No comments:

Post a Comment